aapcamp

കൊച്ചി: ആം ആദ്മി പാർട്ടി സംസ്ഥാനത്തെ 140 മണ്ഡലം കൺവീനർമാർക്കായി സംഘടിപ്പിച്ച ദ്വിദിനക്യാമ്പ്‌ സമാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഒരുലക്ഷം സജീവ പ്രവർത്തകരെ സജ്ജരാക്കുന്നതിനാണ് ക്യാമ്പ്.

ഡോ.ആൽബർട്ട്‌, ഡോ.സാജു കണ്ണന്തറ, ഡോ.സെബാസ്റ്റ്യൻ ജെയിംസ്‌ തുടങ്ങിയവർ ക്ളാസെടുത്തു. പാർട്ടി ദേശീയ നിരീക്ഷകൻ എൻ.രാജൻ ഉദ്‌ഘാടനം ചെയ്തു. മാദ്ധ്യമപ്രവർത്തകൻ ജോണി ലൂക്കോസ്‌ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന കൺവീനർ പി.സി.സിറിയക്, സെക്രട്ടറി പദ്മനാഭൻ ഭാസ്കരൻ, ട്രഷറർ മുസ്തഫ, അഡിഷണൽ സെക്രട്ടറി വേണുഗോപാൽ, വക്താവ്‌ ഷൈബു മഠത്തിൽ, സാജു പോൾ തുടങ്ങിയവർ സംസാരിച്ചു.