കളമശേരി: ഏലൂർ നഗരസഭയിലെ അതി ദാരിദ്ര്യ നിർണയ പ്രക്രിയയുടെ മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിന് കിലയുടെ നേതൃത്വത്തിൽ നടന്ന ഏകദിന ശില്പശാല ഏലൂർ മുനിസിപ്പൽ ടൗൺ ഹാളിൽ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലീലാ ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എ.ഷെറീഫ്, അംബിക ചന്ദ്രൻ, ദിവ്യാനോബി, പി.ബി. രാജേഷ്, നഗരസഭാ സെക്രട്ടറി പി.കെ.സുഭാഷ്, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ എ.കെ. സുരന്ദ്രൻ, നഗരസഭാ റിസോഴ്സ് പേഴ്സൺ മെറ്റിൽഡ ജെയിംസ് എന്നിവർ പങ്കെടുത്തു. സർവേ പ്രകാരം 35 പേരുടെ ലിസ്റ്റ് തയ്യാറായെന്ന് ചെയർമാൻ പറഞ്ഞു.