1

തൃക്കാക്കര: കാക്കനാട് ഇൻഫോപാർക്ക് റോഡിൽ ഓയിൽ ചോർന്നതിനെത്തുടർന്ന് പത്തോളം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ്
സംഭവം. കാക്കനാട് ഇൻഫോപാർക്ക് ജീവനക്കാരി എലിസബത്ത് (28) റോഡിൽ തെന്നിവീണതോടെയാണ് സംഭവം പ്രദേശത്തെ കച്ചവടക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്.

തുടർന്ന് റോഡ് ബ്ലോക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മറ്റ് വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി അപകടത്തിൽപ്പട്ടു. തൃക്കാക്കര ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും ഷിജു അളകാപുരി, അരുൺ കാക്കനാട്, മൻസൂർ, ബിജു അളകാപുരി എന്നിവരും റോഡ് സോപ്പ് പൊടി ഉപയോഗിച്ച് കഴുകിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കളക്ടറേറ്റ് തെക്കേ കവാടം മുതൽ സുരഭി നഗറിന് സമീപം വരെയുള്ള ഒരുകിലോമീറ്റർ റോഡിലാണ് സംഭവം.