അങ്കമാലി: മുൻ നിയമസഭാ സ്പീക്കറും അങ്കമാലി സി.എസ്.എ പ്രസിഡന്റുമായിരുന്ന എ.പി.കുര്യന്റെ ചരമവാർഷിക ദിനാചരണം ഇന്ന് സി.എസ്.എ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9ന് പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണവും നടക്കും. ബെന്നി ബഹനാൻ എം.പി, റോജി എം.ജോൺ എം.എൽ.എ, നഗരസഭാ ചെയർമാൻ റെജി മാത്യു, സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ.ഷിബു, സി.എസ്.എ സെക്രട്ടറി ടോണി പറമ്പി എന്നിവർ സംസാരിക്കും.