കൊച്ചി: അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികളുടെയും ഡേറ്റാബേസ് തയ്യാറാക്കുന്നതിനായി ദേശീയതലത്തിൽ നടത്തുന്ന ഇ-ശ്രം പോർട്ടലിൽ കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡിലെ അംഗ തൊഴിലാളികളെല്ലാം ആഗസ്റ്റ് 30, 31 സെപ്തംബർ ഒന്ന് തീയതികളിലായി പേര് രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. ഇടപ്പള്ളിയിലെ കേരള കെട്ടിടനിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്യുന്നതിന് സൗകര്യമുണ്ട്.