കൊച്ചി: സംസ്ഥാന യുവജനക്ഷേമ കമ്മിഷന്റെ ജില്ലാതല അദാലത്ത് ഇന്ന് രാവിലെ 11 മുതൽ എറണാകുളം ഗസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിൽ നടത്തുമെന്ന് അദ്ധ്യക്ഷ ഡോ. ചിന്താ ജെറോം അറിയിച്ചു. 18നും 40നുമിടയിൽ പ്രായമുള്ളവർക്ക് പരാതിയുമായി ഹാജരാകാം.