പെരുമ്പാവൂർ: നഗരസഭാ കൃഷിഭവൻ പരിധിയിലെ കാർഷിക സൗജന്യ വൈദ്യുതി പദ്ധതി പുതുക്കുന്നതിന് വെള്ളിയാഴ്ച്ചയ്ക്ക് മുൻപായി ഈ വർഷം കരം അടച്ച രസീത്, ആധാർ, പുതിയ വൈദ്യുതി ബില്ല് എന്നിവയുമായി കൃഷിഭവനിൽ ഹാജരാകണമെന്ന് കൃഷി ഫീൽഡ് ഓഫീസർ അറിയിച്ചു. അല്ലാത്തവർ പദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെടും.