അങ്കമാലി: നായ്ക്കളുടെ ആക്രമണവും പേവിഷബാധയും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ തുറവൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ വളർത്തുനായ്ക്കൾക്കും 15 ദിവസത്തിനുള്ളിൽ ലൈസൻസ് എടുക്കാൻ പഞ്ചായത്ത് നിർദേശിച്ചു. നായ്ക്കളെ യഥാസമയം വാക്സിനേഷന് വിധേയമാക്കണമെന്നും നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കാൻ പാടില്ലെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.