പെരുമ്പാവൂർ: കേരള വേലൻ മഹാസഭാ കുന്നത്തുനാട് താലൂക്ക് കമ്മിറ്റിയുടെ വാർഷിക പൊതുയോഗം നടത്തി. സംസ്ഥാന പ്രസിഡന്റ് എ.ജി.സുഗതൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വി.തമ്പി, കമ്മിറ്റി അംഗങ്ങളായ എം.കെ. അരവിന്ദാക്ഷൻ, പി.വി.മുരളീധരൻ, സലീലകുമാരി തുടങ്ങിയവർ സംസാരിച്ചു. വി.ബി.ശ്യാംകുമാർ (പ്രസിഡന്റ്), ആർ.വി.ശശി (സെക്രട്ടറി), വി.ജി.സൂരജ് (ട്രഷർ) എന്നിവരടങ്ങിയ 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുഞ്ഞു.