photo

വൈപ്പിൻ: അയ്യൻകാളിയുടെ 160-ാം ജന്മദിനത്തോടനുബന്ധിച്ച് അംബേദ്കർ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ചെറായി ബീച്ചിൽ സാംസ്‌കാരിക സമ്മേളനം നടത്തി. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സി.പി.ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു. മുനമ്പം ഡി.വൈ.എസ്.പി എം.കെ. മുരളി, വി.ആർ. രാജേന്ദ്ര പ്രസാദ്, എം.എ.ഉദയൻ, എൻ.എ.ബെനീഷ്‌കുമാർ. ദളിത് സമുദായ മുന്നണി ചെയർമാൻ സണ്ണി എം.കപിക്കാട്, പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, വാർഡ് അംഗം ആശ ദേവദാസ്, ജനറൽ കൺവീനർ എൻ.കെ.സജിത്ത്, ട്രഷറർ പി.വി.സുരേഷ്, ടി.കെ.കുഞ്ഞപ്പൻ, എന്നിവർ സംസാരിച്ചു. ദേശീയ ചലച്ചിത്ര അവാർഡ്‌ ജേത്രി നഞ്ചിയമ്മ, ചരിത്രകാരൻ ചെറായി രാമദാസ്, പാമ്പുകളുടെ സംരക്ഷകൻ വാവ സുരേഷ്, നാടൻ പാട്ടുകാരൻ രമേശ് കരിന്തലക്കൂട്ടം എന്നിവരെ ആദരിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.