വൈപ്പിൻ: പള്ളിപ്പുറം ക്ഷീരോത്പാദക സഹകരണ സംഘം ക്ഷീര കർഷകർക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്യും. സെപ്തംബർ രണ്ടിന് രാവിലെ 10ന് ക്ഷീരഭവൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. വിതരണോദ്ഘാടനം നിർവഹിക്കും. സംഘം പ്രസിഡന്റ് സി.എച്ച്. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് കെ.സി. ഗോപാലകൃഷ്ണൻ, സെക്രട്ടറി ജീമോൻ ലാസർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുബോധ ഷാജി, ഗ്രാമ പഞ്ചായത്ത് അംഗം രാധിക സതീഷ്, ക്ഷീര വികസന ഓഫീസർ കെ.എസ്.ബിന്ദുജ എന്നിവർ സംസാരിക്കും.