പെരുമ്പാവൂർ: ശ്രീസ്വാമി വൈദ്യ ഗുരുകുലത്തിൽ ചികിത്സതേടിയെത്തി സുഖംപ്രാപിച്ചവർക്കായി സ്വസ്ഥവൃത്തം സംഘടിപ്പിച്ചു. ആദ്യമായുർവേദം, രോഗം അവസാനമല്ല, ദിനചര്യ എന്നീ വിഷയങ്ങളിൽ ഡോ.ബിനീത നാഥ് (യു.കെ), സുഗന്ധി പി. വിജയൻ, ഡോ.ബിന്ദു, ഡോ.അമ്മു എന്നിവർ ക്ലാസെടുത്തു. ചിട്ടയായ ദിനചര്യയിലൂടെ ജീവിതശൈലിരോഗങ്ങളെ അകറ്റിനിർത്തിയ ഏറ്റവും പ്രായമുള്ള വ്യക്തിയായ കാർത്തിക രാജിനെ സമാപന ചടങ്ങിൽ ആദരിച്ചു. വിവിധ പരിപാടികൾക്ക് സുഗന്ധി പി. വിജയൻ, ഗുരുകുലം എച്ച്.ആർ രാഖി, കണ്ണൻ എന്നിവർ നേതൃത്വം നൽകി.