
നെടുമ്പാശേരി: ചെങ്ങമനാട് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണം വായ്പാമേള പറമ്പയത്ത് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി ആദ്യ ലോൺ വിതരണം നടത്തി. വൈസ് പ്രസിഡന്റ് ഷാജൻ എബ്രഹാം, പി.ആർ.രാജേഷ്, പി.സി. സതീഷ് കുമാർ, എൻ.അജിത്കുമാർ, ജെമി കുര്യാക്കോസ്, പി.എ.ഷിയാസ് എന്നിവർ സംസാരിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന മേളയിൽ കാർ, ബൈക്കുകൾ, സോളാർ പവർ സിസ്റ്റം, മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഇലക്ട്രിക് സ്‌കൂട്ടറുകൾ എന്നിവയ്ക്കായി സഹകാരികൾക്ക് കുറഞ്ഞ പലിശയിൽ ലോൺ നൽകും.