മൂവാറ്റുപുഴ: മൂവാറ്റുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ കെ-ടെറ്ര് വെരിഫിക്കേഷൻ നടത്തിയവരുടെ സർട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു. വിദ്യാർത്ഥികൾ ഹാൾടിക്കറ്റുമായി ഓഫീസിൽ നേരിട്ടെത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റണം. മൂന്ന് മാസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് കൈപ്പറ്റിയില്ലെങ്കിൽ പിഴത്തുക അടയ്ക്കേണ്ടിവരുമെന്ന് ഡി.ഇ.ഒ ആർ. വിജയ അറിയിച്ചു.