appol-0

അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ ലോക ഹൃദയദിനത്തോടനുബന്ധിച്ച് 30x30 ഫിറ്റ്നസ് ചലഞ്ചിന് തുടക്കം. 29 മുതൽ സെപ്തംബർ 29 വരെയുള്ള മുപ്പത് ദിവസത്തിന്റെ കാലയളവിൽ ഏറ്റവുമധികം ഭാരം കുറയ്ക്കുന്ന പുരുഷനും സ്ത്രീയ്ക്കും 30,000 രൂപ വീതം ഒന്നാം സമ്മാനം നൽകും. 10,000 രൂപ രണ്ടാം സമ്മാനമായും 5000 രൂപ മൂന്നാം സമ്മാനമായും നൽകും. മത്സരത്തിന്റെ ഭാഗമായി മാരത്തൺ, സൈക്കിൾ റാലി എന്നിവയിലും മത്സരാർത്ഥികൾ പങ്കെടുക്കണം. നിരവധി ദേശീയ,​ അന്താരാഷ്ട്ര വേദികളിൽ ഭാരോദ്വഹനത്തിൽ പുരസ്‌കാരങ്ങൾ നേടിയ പീറ്റർ ജോൺസൻ മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.അപ്പോളോ അഡ്ലക്സ് ആശുപത്രി മാർക്കറ്റിംഗ് ഹെഡ് ജോയ് ഗോമസ്, സ്ട്രാറ്റജിക് ഓഫീസർ ജയപ്രകാശ്, ഫിനാൻസ് ഹെഡ് ദീപക് സേവിയർ എന്നിവർ സംബന്ധിച്ചു.