കൊച്ചി: ആധാർ കാർഡ് വോട്ടർപട്ടികയുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ലുലു മാളിൽ ഇന്ന് രാവിലെ 10.30ന് ഏകദിന കൗണ്ടർ തുറക്കും. ഉച്ചയ്ക്ക് 2.30ന് പ്രചരണ പരിപാടികൾ കളക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്യും. സിനിമാതാരം ഹരിശ്രീ അശോകൻ മുഖ്യാതിഥിയാകും. ലുലു മാളിലെത്തുന്ന പൊതുജനങ്ങൾക്ക് ആധാർ കാർഡ്, വോട്ടർ ഐ.ഡി കാർഡ് എന്നിവയുണ്ടെങ്കിൽ അവസരം പ്രയോജനപ്പെടുത്താം.