fr-cheriyan

കൊച്ചി: കൊച്ചിൻ കലാഭാവൻ ഭാരവാഹികളായി ഫാ. ചെറിയാൻ കുനിയന്തോടത്ത് (പ്രസിഡന്റ്) കെ.എസ്.പ്രസാദ് (സെക്രട്ടറി) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.

കെ.എ.അലി അക്ബർ (ട്രഷറർ), ജെ.എസ്.വിദ്വൽപ്രഭ, പി.ജെ.ഇഗ്നേഷ്യസ് (വൈസ് പ്രസിഡന്റുമാർ), എം.വൈ.ഇക്ബാൽ (ജോയിന്റ് സെക്രട്ടറി), അഡ്വ.വർഗീസ് പറമ്പിൽ, എസ്.ശ്രീധർ, ഷൈജു ദാമോദരൻ, അഡ്വ.പി.പി. ജ്ഞാനശേഖരൻ, തോമസ് മറ്റക്കാടൻ, ജോർജ് കുട്ടി വി.ജോൺ (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. കലാകേരളത്തിന് ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്യുന്ന കൊച്ചിൻ കലാഭവന്റെ സുഗമമായ പ്രവർത്തനത്തിന് സഹായം ചെയ്യണമെന്ന് കലാഭവൻ വാർഷിക പൊതുയോഗം സർക്കാരിനോടഭ്യർത്ഥിച്ചു. യോഗത്തിൽ ഫാ. ചെറിയാൻ കുനിയന്തോടത്ത് അദ്ധ്യക്ഷത വഹിച്ചു.