പള്ളുരുത്തി: അവശ കലാകാരന്മാർക്ക് ആശ്വാസകരമായ പെൻഷൻ പദ്ധതി അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് നാടക സംവിധായകനും സംസ്ഥാന പുരസ്കാര ജേതാവുമായ കലാരത്ന കെ.എം. ധർമ്മൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സംഗീത സംവിധായകൻ എം.കെ. അർജ്ജുനൻ നയിച്ചിരുന്ന ഓൾ ആർട്ടിസ്റ്റ് സേവ് അസോസിയേഷൻ (ആശ) പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശ പ്രസിഡന്റ് പള്ളുരുത്തി സുബൈർ അദ്ധ്യക്ഷത വഹിച്ചു. പീറ്റർ ജോസ്, കൊച്ചിൻ ഹസനാർ, മണിയപ്പൻ കുമ്പളങ്ങി, അബ്ദുല്ല മട്ടാഞ്ചേരി, കൊച്ചിൻ ബാബു, സതി ടീച്ചർ, അശോകൻ അർജ്ജുനൻ, സി.എ.മുരളി, എ.ബി.കുഞ്ഞച്ചൻ എന്നിവർ പ്രസംഗിച്ചു. ആശയുടെ പുതിയ ഭാരവാഹികളായി പള്ളുരുത്തി സുബൈർ (പ്രസിഡന്റ്) ഐ.ടി. ജോസഫ് (വൈസ് പ്രസിഡന്റ്) കെ.വി. സാബു (സെക്രട്ടറി, രമേശ് ചന്ദ്രൻ (ജോയിന്റ് സെക്രട്ടറി) കെ.പി. മണിലാൽ (ട്രഷറർ) എന്നിവരടക്കം 21 അംഗ നിർവാഹക സമിതിയെ തെരഞ്ഞെടുത്തു.