
മൂവാറ്റുപുഴ: പട്ടിക ജാതി- പട്ടിക വർഗ ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യങ്കാളിയുടെ 159-ാംം ജന്മദിനം ആഘോഷിച്ചു. ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് മൂവാറ്റുപുഴ പി.ഒ. ജംഗ്ഷനിൽ മഹാത്മ അയ്യങ്കാളിയുടെ ചിത്രം ദീപം തെളിച്ചു. പൊതുസമ്മേളനം മൂന്നാർ ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഡോ.എൻ.എ. മനിഷ ഉദ്ഘാടനം ചെയ്തു. ഏകോപന സമിതി ചെയർമാൻ സി.എ.ബാബു അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി പായിപ്ര കൃഷ്ണൻ മുഖ്യപ്രഭാഷണംനടത്തി. കൺവീനർ കെ.ഇ.ബൈജു, പി.എ. ചന്ദ്രൻ, എം.കെ.നാരായണൻ, രാജി രാജൻ, സുജാത രാജൻ, എം.കെ. രാമൻകുട്ടി, കെ.വി.ബാബു എന്നിവർ സംസാരിച്ചു.