jadha

പട്ടിമറ്റം: കെ.പി.എം.എസ് കോലഞ്ചേരി യൂണിയന്റെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളി ജയന്തിയോടനുബന്ധിച്ച് വിളംബര ജാഥ നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.കെ.ശിവദാസൻ അദ്ധ്യക്ഷനായി. പി.സി.സത്യൻ, രാജു നടകെട്ടിയിൽ, ജോബി തണങ്ങാടൻ, കെ.ശിവൻ, വേലായുധൻ പങ്കോട് തുടങ്ങിയവർ സംസാരിച്ചു.