പറവൂർ: കരുമാല്ലൂർ ശാഖയിലെ സി.ആർ.കേശവൻ വൈദ്യർ ശ്രീനാരായണ കുടുംബ യൂണിറ്റ് അഡ്മിനിസ്ട്രേറ്റീവ് അംഗം പുതുകാട് തൈത്തറ വീട്ടിൽ ടി.പി.സുധിയെ മർദ്ദിച്ചതായി പരാതി. കൊവിഡിനുശേഷം ആദ്യമായി ഞായറാഴ്ചയാണ് കുടുംബ യൂണിറ്റ് യോഗം നടന്നത്. അടുത്ത യോഗത്തിന്റെ സ്ഥലം നിശ്ചയിച്ചതിൽ ക്ഷുഭിതനായ ടി.എസ്. ബിജുവാണ് അസഭ്യം പറഞ്ഞ് ടി.പി. സുധിയെ ആക്രമിച്ചത്. തലയ്ക്കും ശരീരത്തിനും പരിക്കേറ്റ സുധിയെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ വൈസ്റ്റ് പൊലീസ് മൊഴിയെടുത്തു. ബിനാനിപുരം ഗവ. ഹൈസ്കൂളിലെ അദ്ധ്യാപകനാണ് സുധി. ടി.പി. സുധിയെ മർദ്ദിച്ച സംഭവത്തിൽ എസ്.എൻ.ഡി.പി പറവൂർ യൂണിയൻ കൗൺസിൽ യോഗം പ്രതിഷേധിച്ചു. എസ്.എൻ.ഡി.പി ഭാരവാഹികൾക്കതിരെ നിരന്തരം പ്രശ്നം സൃഷ്ടിക്കുന്ന ടി.എസ്. ബിജുവിനെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.