കോലഞ്ചേരി: ഐരാപുരം എസ്.എസ്.വി കോളേജ്, ഐ.ക്യു.എ.സി, എൻ.എസ്.എസ് യൂണിറ്റ് യു.ബി.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ലീഗൽ എയ്ഡ് ക്ലിനിക്കിന്റെ സഹകരണത്തോടെ ദ്വിദിന നിയമ ബോധവത്കരണ ക്യാമ്പും നിയമസഹായ പരിപാടിയും നടത്തി. എസ്.എസ്.വി കോളേജ് മാനേജർ ബ്രിഗേഷ് പട്ടശേരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ഷീന കൈമൾ അദ്ധ്യക്ഷയായി. ഡോ.ആർ. രശ്മി, ഡോ. കെ.ബിനുമോൾ, മഴുവന്നൂർ പഞ്ചായത്ത് അംഗം കെ.പി.വിനോദ് കുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജെബിൻ ജേക്കബ്, എം.ജി.വിശ്വൻ തുടങ്ങിയവർ സംസാരിച്ചു.