പെരുമ്പാവൂർ: കോൺഗ്രസ് അറക്കപ്പടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലെ കെ.ടി.ബോസ് അനുസ്മരണം ഡി. സി. സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ.അരുൺ പോൾ ജേക്കബിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എൽദോസ് കുന്നപ്പിള്ളി എം. എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി അംഗം ഒ.ദേവസി, ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, സെക്രട്ടറിമാരായ വി.എം.ഹംസ, ബേസിൽ പോൾ, പെരുമ്പാവൂർ ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം, കുറുപ്പംപടി ബ്ലോക്ക് പ്രസിഡന്റ് കെ.പി.വർഗീസ്, പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി.ഹമീദ്, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ, ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ കെ.എൻ.സുകുമാരൻ, ടി.എം. കുര്യാക്കോസ്, രാജു മാത്താറ, എൽദോ മോസസ്, അലി മൊയ്തീൻ, ഇ.വി നാരായണൻ, എൽദോ കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.