
കാലടി: ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കാലടി ടൗൺ വാർഡ് പരിധിയിലെ പ്രതിഭകളെ ആദരിച്ചു. ആദരിക്കൽ ചടങ്ങ് മുൻ വിജിലൻസ് ജഡ്ജി ആൻഡ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗം പി.മാധവൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി. പ്ലസ് ടു, പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും പി.എച്ച്.ഡി ലഭിച്ച വരെയും എം.ബി.ബി.എസ് നേടിയവരെയുമാണ് ആദരിച്ചത്. ടൗൺ വാർഡ് അംഗം പി.ബി സജീവ് അദ്ധ്യക്ഷത വഹിച്ചു. ജനകീയ കൂട്ടായ്മ കൺവീനർ ജോർജ് വടക്കേപ്പുറത്താൻ, കാലടി സെന്റ് ജോർജ് പള്ളി വികാരി ഫാ. ജോൺ പുതുവ, ചൈൽഡ് കെയർ പീഡിയാക്ട്രീഷ്യൻ ഡോ. നജീബ് ഉമ്മർ, വെങ്ങോല ബെത് സദ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ.ജെ.എസ്. സിജു, കേരള വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് രാഘവൻ മാസ്റ്റർ, ജനകീയ കൂട്ടായ്മ ജോയിന്റ് കൺവീനർ പി.കെ.വേലായുധൻ എന്നിവർ സംസാരിച്ചു.