പെരുമ്പാവൂർ: ചേരാനല്ലൂർ ഡി.പി. സഭ വക ഇടവൂർ ശ്രീശങ്കരനാരായണ ക്ഷേത്രത്തിൽ ഗണേശോത്സവത്തോടനുബന്ധിച്ച് മാതൃവന്ദനം നടത്തി.

ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മയുടെ സാന്നിദ്ധ്യത്തിൽ അഡ്വ.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.പി. സഭ ചെയർമാൻ കെ.കെ.കർണൻ അദ്ധ്യക്ഷത വഹിച്ചു. ലോക റെക്കാഡ് ജേതാക്കളായ സാറാമ്മ, മാസ്റ്റർ ദേവക് ബിനു എന്നിവരെ ഗണേശപുരസ്‌കാരം നൽകി ആദരിച്ചു. ഏകദേശം 250 ഓളം അമ്മമാർക്ക് ഓണക്കോടി നൽകി. മേൽശാന്തി ടി.വി.ഷിബു അനുഗ്രഹ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ ടി.എസ്.ബൈജു, ജയൻ എൻ.ശങ്കരൻ, ഡി.പി. സഭാ സെക്രട്ടറി കെ.സദാനന്ദൻ, ഗോപി വെള്ളിയാമറ്റം, കെ.വി. അനിൽ കുമാർ എന്നിവർ സംസാരിച്ചു.