മണ്ണൂർ: കൂഴൂർ പേരാലിൻകൂട്ടം പബ്ലിക് ലൈബ്രറിയുടെ രണ്ടാം വാർഷികവും ഓണാഘോഷവും നടന്നു. മഴുവന്നൂർ പഞ്ചായത്ത് അംഗം കെ.കെ.ജയേഷ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡ് രായമംഗലം പഞ്ചായത്ത് അംഗം എൻ.എസ്.സുബിൻ വിതരണം ചെയ്തു. പ്രസിഡന്റ് ബിനോയ് സ്‌കറിയ, സെക്രട്ടറി പി.ഐ. ജോയ്, ട്രഷറർ എൽദോസ് വർഗീസ്, മരിയ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.