
പറവൂർ: ജില്ലയിൽ ആദ്യമായി ചെണ്ടുമല്ലി പൂക്കൃഷി നടത്തി നൂറുമേനി വിളയിച്ച ചേന്ദമംഗലം തെക്കുംപുറം ചിറപ്പുറത്ത് ബൈജുവിന്റെ തോട്ടത്തിലെ ചെണ്ടുമല്ലി, വാടാമല്ലി പൂക്കളുടെ വിളവെടുത്തു. തെക്കുംപുറത്ത് പാട്ടത്തിനെടുത്ത ഒന്നര ഏക്കർ സ്ഥലത്തെ കൃഷിത്തോട്ടത്തിലെ വിളവെടുപ്പാണ് നടത്ത്.
ചേന്ദമംഗലം പഞ്ചായത്ത് കൃഷിഭവന്റെ ജനകീയാസൂത്രണ പദ്ധതിയിലാണ് ബൈജു പൂകൃഷി നടത്തിയത്. ഈ വർഷത്തെ മികച്ച കർഷകനുള്ള കേരളകൗമുദിയുടെ പുരസ്കാരം ബൈജുവിന് ലഭിച്ചിരുന്നു. വിളവെടുപ്പുത്സവം പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, ബബിത ദിലീപ്, നിത സ്റ്റാലിൻ, ഷിപ്പി സെബാസ്റ്ര്യൻ, ലീന വിശ്വൻ, വി.യു.ശ്രീജിത്ത്, ഷൈജ സജീവ്, വി.എൻ.മണി, ടി.ആർ.ലാലൻ, കൃഷി ഓഫീസർ സൗമ്യപോൾ, എ.ജെ.സിജി, ആഷിക ഷെറിൻ തുടങ്ങിയവർ പങ്കെടുത്തു. കരിമ്പാടം ശ്രീവല്ലീശ്വരി ക്ഷേത്രാങ്കണത്തിലെയും ബിജോയ് പുറത്തുമുറിയുടെ തോട്ടത്തിലേയും വടക്കുംപുറം ഷൈല ഉണ്ണിക്കൃഷ്ണൻ, ഷീന ഷിജു എന്നിവരുടെ മട്ടുപ്പാവിലെയും പൂക്കൃഷിയുടെ വിളവെടുപ്പും നടന്നു.