കൊച്ചി: എസ്.എൻ.ഡി.പി യോഗം കൂനംതൈ പുതുപ്പള്ളിപ്രം ശാഖാ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നാളെ വിനായക ചതുർത്ഥി ആഘോഷിക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ കെ.പി. ശിവദാസ് അറിയിച്ചു. രാവിലെ 5.30ന് ഗണപതിഹോമം , 7ന് ഇല്ലംനിറ, നിറപുത്തരി എന്നിവയാണ് പ്രധാന ചടങ്ങുകൾ. മേൽശാന്തിയും സഹശാന്തിക്കാരും നെൽക്കതിർ കറ്റകൾ തലയിലേറ്റി ക്ഷേത്രപ്രദക്ഷിണം നടത്തി ദശപുഷ്പങ്ങളും സമൃദ്ധവൃക്ഷ ഇലകളും ചേർത്ത് നാലമ്പലത്തിൽ പൂജിച്ച നെൽക്കതിർ ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും.