1

പള്ളുരുത്തി: ബി.ജെ.പി പള്ളുരുത്തി മണ്ഡലം ശില്പശാല ഇടക്കൊച്ചി കണ്ണങ്ങാട്ട് ദേവസ്വം ഹാളിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.വി.മനോജ് അദ്ധ്യക്ഷനായി. സംസ്ഥാന സമിതിയംഗം വി.കെ.സുദേവൻ, ജില്ലാ സെൽ കോ-ഓർഡിനേറ്റർ ആർ. സജികുമാർ, സഹജ ഹരിദാസ്, പി.എൻ.ഷാജി, കെ.കെ.റോഷൻ കുമാർ, മുരളി കാട്ടേഴത്ത്, സി.എസ്. സഞ്ജയ് കുമാർ, എം.ആർ. ദിലീഷ് കുമാർ എന്നിവർ സംസാരിച്ചു.