friendship-centre

പറവൂർ: പറവൂർ ഫ്രണ്ട്ഷിപ്പ് സെന്റർ ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മാല്യങ്കര എസ്.എൻ.എം കോളേജ് പ്രിൻസിപ്പൽ ഡോ.ടി.എച്ച്. ജിത ഉദ്ഘാടനം ചെയ്തു. കെ. ശിവശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി.തമ്പി, അഡ്വ.കെ.എൻ.ജോയ്,​ കെ.ആർ.ഗോപൻ എന്നിവർ സംസാരിച്ചു.