s

ചോറ്റാനിക്കര : എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 1870-ാം നമ്പർ പുളിക്കമാലി ശാഖയുടെ വാർഷിക പൊതുയോഗം നടന്നു. യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ്‌ വി.ടി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ശാഖാ സെക്രട്ടറി കുമാരൻ എം.കെ. റിപ്പോർട്ടും കണക്കുംഅവതരിപ്പിച്ചു. തുടർന്ന് നടന്ന ഭരണ സമിതി തിരഞ്ഞെടുപ്പിൽ വി.ടി. സുരേന്ദ്രൻ വാക്കേപാറയിൽ ശാഖയുടെ പ്രസിഡന്റായും സെക്രട്ടറിയായി എം.എസ്. മണി ശ്രൂതിലയയും വൈസ് പ്രസിഡന്റായി എം.എ. മണി മലേപ്പറമ്പിൽ, യൂണിയൻ കമ്മിറ്റി അംഗമായി പി.എ. ശശി പറേപ്പറമ്പിൽ, കമ്മിറ്റി അംഗങ്ങളായി എം.കെ. കുമാരൻ , എം.ജി. ജയൻ ,പി.വി . വിനോയി പി.ബി. രാജു , രാജൻ കെ.എൻ., എം. കെ.ബാബു . സി.പി. സാബു , പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി എം.കെ. രാജൻ, ജി.എസ്. മണി , കെ.എൻ. സന്തോഷ് എന്നിവരെ തിരെഞ്ഞെടുത്തു. യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ, കെ.എസ്. അജീഷ് കുമാർ , ധന്യ പുരുഷോത്തമൻ, അഭിലാഷ് രാമൻകുട്ടി മനീഷ് എ.എസ്. , ഗൗതം സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.