
ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് പട്ടാടുപാടത്ത് ആരംഭിച്ച കുടുംബാരോഗ്യ ഉപകേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല ജോസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റൂബി ജിജി, മുഹമ്മദ് ഷെഫീക്ക് എന്നിവർ സംസാരിച്ചു. 18 -ാം വാർഡിലെ അങ്കണവാടിയുടെ മുകളിൽ വിപുലമായ സൗകര്യങ്ങളോടെയാണ് പുതിയ സെന്റർ തുറന്നത്.