
പറവൂർ: ഇറക്കത്ത് ഇ.എ.അബ്ദു (റിട്ട.എച്ച്.എം.ടി., കളമശേരി)വിന്റെ ഭാര്യ കൊച്ചാമിനുമ്മ (75, ആമിന ടീച്ചർ) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9.30ന് നായരമ്പലം ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഇ.എ.റിയാസ് (അസി. എക്‌സിക്യുട്ടീവ് എൻജിനീയർ, കെ.എസ്.ഇ.ബി., കണ്ണൂർ), ഡോ. ഇ.എ. ജാസ്മിൻ (പ്രൊഫസർ, ഗവ. എൻജിനീയറിംഗ് കോളേജ്, തൃശ്ശൂർ). മരുമക്കൾ: പി.എ. സിമി. (അസി. പ്രൊഫസർ, എം.ഇ.എസ് ട്രെയിനിംഗ് കോളേജ്, എടത്തല), കെ.എ. നൗഷാദ് (റിട്ട. സൂപ്രണ്ട്, കെ.എസ്.ഇ.ബി.)