maradu-scbank-

മരട്: സർവീസ് സഹകരണ ബാങ്ക് മുതിർന്ന അംഗങ്ങൾക്ക് നൽകുന്ന പെൻഷൻ പദ്ധതിയുടെ വിതരണ ഉദ്ഘാടനം കെ. ബാബു എം.എൽ.എ നിർവഹിച്ചു. അർഹരായവർക്ക് ഓണാഘോഷക്കാലത്ത് 1000 രൂപ വീതം നൽകുന്ന ഈ പെൻഷന് ആവശ്യമായ തുക സംഘത്തിന്റെ ലാഭത്തിൽ നിന്നാണ് നൽകുന്നതെന്നും ഈ വർഷം ആകെ 35 ലക്ഷം രൂപ ചെലവഴിക്കുമെന്നും അദ്ധ്യക്ഷത വഹിച്ച ബാങ്ക് പ്രസിഡന്റ് വി. ജയകുമാർ പറഞ്ഞു. വൈസ് പ്രസിഡന്റ് ടി.പി. ആന്റണി, സെക്രട്ടറി കെ.ജെ. ഉഷ, ഡയറക്ടർമാരായ പി.ഡി. ശരത്ചന്ദ്രൻ, സി.ആർ. വിജയകുമാർ, പി.കെ. ഷെരീഫ്, സി.പി. ജോസഫ്, കെ.എം. ജലാൽ, ജോർജ് ആശാരിപറമ്പിൽ, എൻ.ബി. അശോകൻ എന്നിവർ പ്രസംഗിച്ചു.