
ഫോർട്ടുകൊച്ചി: രോഗിയുമായി വന്ന ആംബുലൻസ് റോ-റോജെട്ടിയിൽ മണിക്കൂറുകളോളം കാത്തു നിന്നു. ഫോർട്ട് കൊച്ചിയിൽ നിന്ന് പുറപ്പെട്ട റോ- റോ വൈപ്പിനിൽ പോയി തിരിച്ച് വരുന്നതുവരെ കാത്ത് നിൽക്കേണ്ട സ്ഥിതിയായിരുന്നു. റോഡ് മാർഗം പോകാൻ രൂക്ഷമായ ഗതാഗതക്കുരുക്കുള്ളതിനാലാണ് റോ-റോയെ ആശ്രയിക്കുന്നത്.
ഒരു റോ-റോ മാത്രമാണ് നിലവിൽ സർവീസുള്ളത്. ഓണത്തിരക്ക് വർദ്ധിക്കുന്നതിനാൽ റോ-റോയിൽ യാത്രാക്കാരുടെ എണ്ണവും കൂടുതൽലാണ്. രണ്ട് റോ റോയും രണ്ട് ബോട്ടുകളും സർവീസ് നടത്തേണ്ട സ്ഥാനത്താണ് ഇപ്പോൾ ഒരു റോ-റോ മാത്രമുള്ളത്.