
കളമശേരി: ഇന്നലെ പെയ്‌ത മഴയിലും വെള്ളക്കെട്ടിലും ഏലൂർ നഗരസഭയിലെ നാറാണത്ത് പറമ്പിൽ കുമാരന്റെ വീടിന്റെ ഗെയ്റ്റും തച്ചേത്ത് വീട്ടിൽ ബാലപ്പന്റെ പറമ്പിലെ ചുറ്റുമതിലും തകർന്നു വീണു. മുപ്പതാം വാർഡിലെ ഒട്ടേറെ വീടുകളും റോഡും വെള്ളത്തിലായി. ഏലൂർ നഗരസഭാ ഓഫീസിന്റെ ഇരുവശവും വെള്ളക്കെട്ടിലായതിനെ തുടർന്ന് മുട്ടോളം വെള്ളത്തിൽ നീന്തി കയറേണ്ട അവസ്ഥയായി. റോഡും കാനയും തിരിച്ചറിയാൻ പറ്റാതായി. 26, 27, 28 വാർഡുകളിൽ 70 ഓളം വീടുകൾ വെള്ളക്കെട്ടിലായി.