poo-ktishi

ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്ത് മാട്ടുപുറം കുടുംബശ്രീ അത്തം ജെ.എൽ.ജി ഗ്രൂപ്പ് കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കൃഷിയുടെ വിളവെടുപ്പ് വാർഡ് അംഗവും മാഞ്ഞാലി സഹകരണ ബാങ്ക് പ്രസിഡന്റുമായ എ.എം. അലി ഉദ്ഘാടനം ചെയ്തു.

ക്ഷീരസംഘം മുൻ പ്രസിഡന്റ് കെ.കെ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി.

ബാങ്ക് വൈസ് പ്രസിഡന്റ് എ.എം.അബ്ദുൾ സലാം, ഡയറക്ടർ കെ.എ. അബ്ദുൾ ഗഫൂർ, ബാങ്ക് ഡയറക്ടറും ഗ്രൂപ്പ് കൺവീനറുമായ സാജിത നിസാർ, ജോ.കൺവീനർ ദീപ മോഹൻ, മിനി നാസർ, രാജേശ്വരി കുമാരൻ, ഗീത രവീന്ദ്രൻ ,

യാസ്മി അഷറഫ്, ബിന്ദു വിശ്വനാഥൻ, അംബിക ഗോപി, ജയശ്രീ സനൽ, രജനി കുമാരൻ, പി.കെ.മാധവൻ എന്നിവർ സംസാരിച്ചു.