അങ്കമാലി: പുരോഗമന കലാസാഹിത്യ സംഘം അങ്കമാലി ഏരിയാ കമ്മിറ്റിയും എ.പി.കുര്യൻ പഠനകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന 'പ്രകൃതിയും മനുഷ്യനും ' എന്ന വിഷയത്തിലെ സിമ്പോസിയം സെപ്തംബർ മൂന്ന് വൈകിട്ട് 4 മണിക്ക് അങ്കമാലി വ്യാപാരഭവനിൽ സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്യും. അഡ്വ.ജോസ് തെറ്റയിൽ എഴുതിയ 'പ്രകൃതി - ഭാവങ്ങൾ പ്രതിഭാസങ്ങൾ' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിമ്പോസിയം. രാജൻ ആന്റണി വിഷയാവതരണം നടത്തും. എഴുത്തുകാരൻ പി.എഫ്. മാത്യൂസ്, യു.സി. കോളേജ് പ്രിൻസിപ്പൽ എം.ഐ.പുന്നൂസ് എന്നിവർ പങ്കെടുക്കും.