കോലഞ്ചേരി: കേരള സ്‌പോർട്‌സ് കൗൺസിലിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായി സ്‌പോർട്‌സ് ഡയറക്ടറേറ്റ് നടപ്പാക്കുന്ന ജൂഡോ, ബോക്‌സിംഗ് സൗജന്യ പരിശീലനത്തിനുള്ള ജില്ലാതല സെലക്ഷൻ ട്രയൽ കടയിരുപ്പ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. സെപ്തംബർ 3ന് ജൂഡോയും 5ന് ബോക്സിംഗ് സെലക്ഷനും നടക്കും. രാവിലെ 9 മുതൽ നടക്കുന്ന സെലക്ഷന് 8 മുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. പരിശീലനവും ആവശ്യമായ ഡ്രസുകളും ഉപകരണങ്ങളും സൗജന്യമായി നൽകും. താത്പര്യമുള്ളവർ ആധാർ കാർഡുമായി എത്തണം.