chairman

അങ്കമാലി: സി.എസ്.എയുടെ ആഭിമുഖ്യത്തിൽ മുൻ നിയമസഭാ സ്പീക്കർ എ.പി.കുര്യന്റെ 22- ാം ചരമവാർഷികം ആചരിച്ചു. രാവിലെ 9ന് പുഷ്പാർച്ചനയോടെ ആരംഭിച്ച യോഗത്തിൽ സി.എസ്.എ പ്രസിഡന്റ് ഡോ. സി.കെ.ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി മുനിസിപ്പൽ ചെയർമാൻ റെജി മാത്യു, ബാംബു കോർപ്പറേഷൻ ചെയർമാൻ ടി.കെ.മോഹനൻ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ്, പി.വി.പൗലോസ്, കൗൺസിലർ പോൾ ജോവർ, പി.ജെ.വർഗീസ്, കെ.വൈ.വർഗീസ്, കെ.ഐ.കുര്യാക്കോസ്, ടി.പി. ദേവസിക്കുട്ടി, ഫ്രാൻസിസ് പൈനാടത്ത്, കെ.എൻ.വിഷ്ണു, ജോർജ് സ്റ്റീഫൻ, ജയ്സൻ പാനികുളങ്ങര, ഡാന്റി ജോസ്, ഡേവീസ് പാത്താടൻ, സി.എസ്.എ ജനറൽ സെക്രട്ടറി ടോണി പറമ്പി, വൈസ് പ്രസിഡന്റ് എം.പി രാജൻ തുടങ്ങിയവർ പങ്കെടുത്തു.