
ആലങ്ങാട്: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി തിരുവാല്ലൂർ ജ്ഞാനസാഗരം വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പൂക്കൃഷിയോടനുബന്ധിച്ച് ഓണപ്പൂക്കട ആരംഭിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് കെ.വി.പോൾ അദ്ധ്യക്ഷനായി. സെക്രട്ടറി പി.എസ്.അനിൽ, സുനിൽ തിരുവാല്ലുർ, പി.പി.വിജയൻ, എ.സി.രതീഷ് എന്നിവർ സംസാരിച്ചു.