അങ്കമാലി: എ.പി.കുര്യൻ അനുസ്മരണദിനത്തിൽ അങ്കമാലി സ്വദേശിയായ വിൽഫ്രെഡ് ജോൺസ്‌ എ.പി.കുര്യൻ സ്മാരക ലൈബ്രറിക്ക് പതിനായിരം രൂപ മുഖവിലയുള്ള പുസ്‌തകങ്ങൾ നൽകി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി.കെ.സലിംകുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ ലൈബ്രറി സെക്രട്ടറി കെ.പി. റെജീഷ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രേറിയൻ ഏലിയാസ്, റോജിസ് മുണ്ടപ്ലാക്കൽ എന്നിവർ സംസാരിച്ചു.