scb-3131

പറവൂർ: പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ കുടുംബങ്ങൾക്ക് അന്നപൂർണ ഓണക്കിറ്റ് നൽകും. അരി, പഞ്ചസാര, വെളിച്ചെണ്ണ, തേയില, ചെറുപയർപരിപ്പ്, ശർക്കര എന്നിവ അടങ്ങിയ കിറ്റിന്റെ വിതരണോദ്ഘാടനം

സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് അംഗം ടി.ആർ. ബോസ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി.മനോജ് അദ്ധ്യക്ഷത വഹിച്ചു. കളക്ഷൻ ഏജന്റുമാർ വീടുകളിൽ ടോക്കണുകൾ എത്തിച്ചു നൽകും. സെപ്തംബർ മൂന്ന് മുതൽ ആറ് വരെയുള്ള തീയതികളിൽ റേഷൻ കാർഡ്, ബാങ്ക് തിരിച്ചറിയൽ കാർഡ്, ഇരുന്നൂറ് രൂപ എന്നിവയുമായി ബാങ്കിലെത്തി കിറ്റുകൾ വാങ്ങാമെന്ന് സെക്രട്ടറി കെ.എസ്.ജയ്സി അറിയിച്ചു.