കൊച്ചി: ചേന്ദമംഗലം കൈത്തറിയുടെ ഓണം സ്പെഷ്യൽ സാരി 'ചേലും പുടവ" യുടെ ആദ്യവില്പന സിനിമാതാരം പൂർണിമ ഇന്ദ്രജിത്ത് നിർവഹിച്ചു. പറവൂർ കൈത്തറി നെയ്ത്ത് സഹകരണസംഘം ഹാളിൽ നടന്ന ചടങ്ങിൽ നീന ശശി ആദ്യസാരി ഏറ്റുവാങ്ങി. സംഘം പ്രസിഡന്റ് ടി.എസ്. ബേബി അദ്ധ്യക്ഷത വഹിച്ചു. പാരമ്പര്യത്തിന്റെ തനിമയും ആധുനിക വസ്ത്രസങ്കല്പത്തിന്റെ ഡിസൈനുമാണ് കൈത്തറിയുടെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ കൗൺസിലർ ഇ.എം. ശശി, ഗോപാൽജി ഫൗണ്ടേഷൻ ഭാരവാഹികളായ പ്രമോദ് ശങ്കർ, എം.എം. നാസർ, ഡോ. രശ്മി ഭാസ്കരൻ, സംഘം സെക്രട്ടറി എം.ബി. പ്രിയദർശിനി, ബോർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.