lab

കൊച്ചി: രോഗനിർണയത്തിന് അഡ്വാൻസ്ഡ് ഡയഗ്‌നോസ്റ്റിക്‌സ് ആൻഡ് റിസർച്ച് സെന്റർ ആസ്റ്റർ മെഡ്‌സിറ്റിയിൽ ആരംഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു. സ്റ്റോക്ക്‌ഹോം കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കൽ മൈക്രോബയോളജി വിഭാഗം പ്രൊഫസർ ഡോ. ആൻഡേഴ്‌സ് വാൽനെ ഉദ്ഘാടനം നിർവ്വഹിച്ചു. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ, മെഡ്‌സിറ്റി ചീഫ് ഒഫ് മെഡിക്കൽ സർവീസ് ഡോ. അനൂപ് ആർ. വാര്യർ, ഡോ. ആശാ കിഷോർ, ഡി.എം.ഒ ഡോ. ശ്രീദേവി എസ്., ഫർഹാൻ യാസിൻ, ടി.ആർ ജോൺ എന്നിവർ പങ്കെടുത്തു.