ആലുവ: മുസ്ലിം ലീഗ് നിയോജക മണ്ഡലം ചുവട് നേതൃക്യാമ്പ് സെപ്തംബർ എട്ടിന് ആലുവ ഐ.എം.എ ഹാളിൽ നടക്കും. മണ്ഡലത്തിലെ സംഘടനാ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിനുള്ള പദ്ധതികൾക്കും പദയാത്രയ്ക്കും ക്യാമ്പിൽ അന്തിമരൂപം നൽകും. രാവിലെ ഒമ്പതിന് ടി.എ.അഹമ്മദ് കബീർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വി.കെ. ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ എം.സി.വടകര ക്ലാസെടുക്കും. ക്യാമ്പ് വിജയിപ്പിക്കുന്നതിന് പഞ്ചായത്ത്, ശാഖാ യോഗങ്ങൾ ചേരുന്നതിനും നിയോജക മണ്ഡലം യോഗം തീരുമാനിച്ചു. പ്രസിഡന്റ് എം.കെ.എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എ.താഹിർ, പി.കെ.എ. ജബ്ബാർ, സി.കെ.അമീർ, അക്‌സർ മുട്ടം എന്നിവർ സംസാരിച്ചു.