കോതമംഗലം: ഓണത്തോടനുബന്ധിച്ച് കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് കാസർകോടിന് സ്പെഷ്യൽ സർവ്വീസ് നടത്തുമെന്ന് ആന്റണി ജോൺ എം.എൽ.എ അറിയിച്ചു.സെപ്റ്റംബർ 2,6, 10 എന്നി ദിവസങ്ങളിൽ വൈകിട്ട് 4ന് കോതമംഗലത്തു നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 6.15ന് കാസർകോട് നിന്ന് തിരികെ പോരുന്ന ക്രമത്തിലാണ് സർവ്വീസ് നടത്തുന്നത്.