കോതമംഗലം: ആവോലിച്ചാൽ ജലസേചന പദ്ധതി വേഗത്തിൽ നടപ്പിലാക്കുവാൻ നടപടി സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ വ്യക്തമാക്കി. ആന്റണി ജോൺ എം.എൽ.എയുടെ നിയമസഭയിലെ സബ്മിഷന് മറുപടി പറയവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോതമംഗലം മണ്ഡലത്തിലെ വാരപ്പെട്ടി,കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിലും കോതംഗലം നഗരസഭയിലും വേനൽകാലത്ത് ഉണ്ടാകുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുവാൻ ഈ പദ്ധതി പൂർത്തിയാകുന്നതിലൂടെ സാധിക്കുമെന്നും എം.എൽ.എ പറഞ്ഞു.