കൊച്ചി: ഓണം വ്യാപാരത്തിരക്കിൽ ക്രമസമാധാനപാലനത്തിന് വ്യാപാരമേഖലകളിൽ കൂടുതൽ പൊലീസുകാരെ നിയോഗിക്കണമെന്ന് കേരള മർചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു.
ബ്രോഡ്‌വേയിലെ വ്യാപാരസ്ഥാപനത്തിൽ നടന്ന അക്രമസംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ഥാപനത്തിനും ജീവനക്കാർക്കും ഉപഭോക്താക്കൾക്കും സുരക്ഷ ഉറപ്പുവരുത്തുന്നതിന് നടപടിയെടുക്കണമെന്ന് ഭാരവാഹികൾ പറഞ്ഞു. പൊലീസ് പട്രോളിംഗ് ഊർജിതപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.