മരട്: എസ്.എൻ.ഡി.പി യോഗം 1522-ാം നമ്പർ മരട് തുരുത്തി ഭഗവതി ക്ഷേത്രത്തിൽ നിറപുത്തരി നാളെ നടക്കും. രാവിലെ 6ന് ഗണപതിഹോമം,​ 9ന് ചോതിപൂജയും വിശേഷാൽ കലശാദിഷേകവും. 9.30ന് ഇല്ലംനിറ, നിറപുത്തരി. ക്ഷേത്ര ഗുരുമന്ദിരത്തിനു മുമ്പിൽനിന്ന് പ്രമോദ് ശാന്തിയും സഹശാന്തിമാരും നെൽകതിർ കറ്റകൾ തലയിലേറ്റി വാദ്യമേളങ്ങളോടുകൂടി ക്ഷേത്ര പ്രദക്ഷിണം നടത്തി ദശപുഷ്പങ്ങളും സമൃദ്ധിവൃക്ഷഇലകളും ചേർത്ത് ശ്രീകോവിലിൽ പൂജിച്ച് നെൽകതിർ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും.